Question:

കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഉയർന്ന ആരോഗ്യപരിരക്ഷ ഏത്?

Aപ്രാഥമിക ആരോഗ്യ പരിരക്ഷ

Bദ്വിതീയ ആരോഗ്യ പരിരക്ഷ

Cത്രിതീയ ആരോഗ്യ പരിരക്ഷ

Dകോർട്ടനറി പരിരക്ഷ

Answer:

B. ദ്വിതീയ ആരോഗ്യ പരിരക്ഷ

Explanation:

  • പ്രാഥമിക ആരോഗ്യ പരിരക്ഷ എന്നത് ഒരു വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന തലമാണ്.
  • ഇത് സാധാരണയായി ഒരു വ്യക്തിക്ക് ആദ്യം ലഭിക്കുന്ന ആരോഗ്യ സേവനമാണ്.
  • സാധാരണ രോഗങ്ങളുടെയും അസുഖങ്ങളുടെയും നിർണയം,ചെറിയ അണുബാധകൾ, പരിക്കുകൾ, അലർജി എന്നിവയ്ക്കുള്ള ചികിത്സ.,വാക്സിനേഷൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
  • ദ്വിതീയ ആരോഗ്യ പരിരക്ഷ എന്നത് ഒരു വ്യക്തിക്ക് ആവശ്യമായ പ്രാഥമിക ആരോഗ്യ പരിരക്ഷയ്ക്ക് അപ്പുറത്തുള്ള, കൂടുതൽ സങ്കീർണമായ മെഡിക്കൽ സേവനങ്ങളെ സൂചിപ്പിക്കുന്നു.
  • ഇത് സാധാരണയായി ആശുപത്രികളിലോ, സ്പെഷലൈസ്ഡ് ക്ലിനിക്കുകളിലോ നൽകപ്പെടുന്ന ചികിത്സയാണ്.
  • ഇവിടെ വിദഗ്ധരുടെ സേവനം കൂടുതൽ കൃത്യമായ രോഗനിർണയത്തിനും, ഫലപ്രദമായ ചികിത്സയ്ക്കും സഹായിക്കുന്നു
  • അതിസങ്കീർണ്ണമോ കഠിനമോ അസാധാരണമോ ആയ ആരോഗ്യസ്ഥിതിയുള്ള വ്യക്തികൾക്ക് നൽകുന്ന ഉയർന്ന തലത്തിലുള്ള വൈദ്യ പരിചരണത്തെയും സേവനങ്ങളെയുമാണ്  ത്രിതീയ ആരോഗ്യ സംരക്ഷണം കൊണ്ട്  സൂചിപ്പിക്കുന്നത്
  • ഇതിൽ പ്രത്യേകമായി മെഡിക്കൽ വൈദഗ്ധ്യം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ, നൂതന മെഡിക്കൽ നടപടിക്രമങ്ങൾ, ആരോഗ്യപരിരക്ഷയുടെ താഴ്ന്ന തലങ്ങളിൽ ലഭ്യമല്ലാത്ത പ്രത്യേക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
  • പ്രാഥമികവും ദ്വിതീയവുമായ ആരോഗ്യ സംരക്ഷണ ഓപ്ഷനുകൾക്ക് ഒരു രോഗിയുടെ ആവശ്യങ്ങൾ വേണ്ടത്ര പരിഹരിക്കാൻ കഴിയാതെ വരുമ്പോഴാണ് സാധാരണയായി ത്രിതീയ ആരോഗ്യ സംരക്ഷണം തേടുന്നത്.

Related Questions:

ചിക്കൻഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു?

ജീവകം സി യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്:

മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം

Anthrax diseased by

Among the following infectious disease listed which one is not a viral disease?