Question:

സംസ്ഥാനങ്ങൾക്കു മാത്രമായി നിയമനിർമാണം നടത്താൻ സാധിക്കുന്ന വിഷയങ്ങളെ ഉൾപ്പെടുത്തിയുള്ള ഭരണഘടയുടെ പട്ടികയേത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Explanation:

ഇന്ത്യൻ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റ് പ്രകാരം സംസ്ഥാന നിയമസഭകൾക്ക് മാത്രമായി കണക്കാക്കിയ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ കഴിയും. എന്നിരുന്നാലും, ഇവയെല്ലാം ‘സാധാരണ സാഹചര്യങ്ങളിൽ’ മാത്രമേ ചെയ്യാൻ കഴിയൂ. ആർട്ടിക്കിൾ 249 ദേശീയ താൽപ്പര്യപ്രകാരം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് നിയമനിർമ്മാണം നടത്താനുള്ള അധികാരം പാർലമെന്റിന് നൽകുന്നുണ്ട്. സ്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ: • ക്രമസമാധാനം • പോലീസ് • ജയിൽ • തദ്ദേശസ്വയം ഭരണം • പൊതുജനാരോഗ്യം • ആശുപത്രികളും ഡിസ്‌പെൻസറികളും • കൃഷി • പന്തയം , വാതുവെയ്പുകൾ , ചൂതാട്ടം • കാർഷികാദായ നികുതി • ഭൂനികുതി • കെട്ടിട നികുതി • ഫിഷറീസ് • ടോൾ • ഗ്യാസ്, ഗ്യാസ് വർക്കുകൾ


Related Questions:

Agriculture under Indian Constitution is :

കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?

പോലീസ്, ജയിൽ എന്നീ സംവിധാനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിക്കുന്നത് ?

'ട്രേഡ് യൂണിയനുകൾ ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?

കറൻസിയും റിസർവ്വ് ബാങ്കും ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത് ?