App Logo

No.1 PSC Learning App

1M+ Downloads

സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?

Aചെന്നൈ

Bമുംബൈ

Cന്യൂഡല്‍ഹി

Dകൊല്‍ക്കത്ത

Answer:

C. ന്യൂഡല്‍ഹി

Read Explanation:

  • ഇന്ത്യയുടെ തലസ്ഥാനനഗരമാണ്‌ ന്യൂ ഡെൽഹി 
  • ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ അഥവാ എൻ.ഡി.എം.സി.- യാണ്‌ ഇവിടത്തെ ഭരണനിർ‌വഹണം നടത്തുന്നത്.
  • ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ്‌ ന്യൂ ഡെൽഹി. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി (എം.സി.ഡി.), ഡെൽഹി കന്റോണ്മെന്റ് എന്നിവയാണ്‌ മറ്റുള്ളവ.
  • ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും, ഓൾഡ് ഡെൽഹി (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.
  • 1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ രാഷ്ട്രീയമായും തന്ത്രപരമായും. പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി.
  • 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ്‌ കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്.
  • രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർ‌വഹണത്തിന്‌ കൂടുതൽ അനുയോജ്യമായതിനാലാണ്‌ ഇത് ചെയ്തത്.
  •  ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി.
  • മുഗൾ ചക്രവർത്തിയായ ഷാജഹാൻ സ്ഥാപിച്ച ഇന്ന് ഓൾഡ് ഡെൽഹി എന്നറിയപ്പെടുന്ന നഗരത്തിനു തെക്കുവശത്താണ്‌ ന്യൂഡെൽഹി.
  • എങ്കിലും ദില്ലിയിലെ ഏഴു പുരാതനനഗരങ്ങളിലെ പ്രദേശങ്ങളും ന്യൂഡെൽഹിയിൽ ഉൾപ്പെടുന്നു. അതുകൊണ്ടു തന്നെ ജന്തർ മന്തർ, ഹുമയൂണിന്റെ ശവകുടീരം എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂ ഡെൽഹി പ്രദേശത്താണ്‌. 
  • എഡ്വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പ്പിയാണ്‌ ന്യൂ ഡെൽഹി നഗരം വിഭാവനം ചെയ്തത്. അതു കൊണ്ടുതന്നെ ല്യൂട്ടന്റെ ഡെൽഹി (Lutyens' Delhi) എന്നും ന്യൂ ഡെൽഹി അറിയപ്പെടുന്നു.
  • നഗരത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രപതി ഭവൻ നിലകൊള്ളുന്നു. വൈസ്രോയിയുടെ ഭവനം (Viceroy's House) എന്നാണ്‌ ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. റായ്സിന കുന്നിനു മുകളിലാണ്‌ രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്.
  • രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള പാതയാണ്‌ രാജ്‌പഥ്. ഇന്ത്യാഗവണ്മെന്റിന്റെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളാണ്‌ രാഷ്ട്രപതി ഭവന്റെ തൊട്ടു മുന്നിൽ രാജ്‌പഥിനിരുവശവുമായി നിലകൊള്ളുന്ന നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും.
  • ഹെർബെർട്ട് ബേക്കർ രൂപകല്പ്പന ചെയ്ത പാർലമെന്റ് മന്ദിരം നോർത്ത് ബ്ലോക്കിന് വടക്കു-കിഴക്ക് വശത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.
  • 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ദില്ലിക്ക് ക്ലിപ്തമായ സ്വയംഭരണാവകാശം ലഭിച്ചു. ഇന്ത്യാഗവണ്മെന്റ് നിയമിക്കുന്ന ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം.
  • 1956-ൽ ദില്ലി ഒരു കേന്ദ്രഭരണപ്രദേശമായി. ചീഫ് കമ്മീഷണർക്കു പകരം ലെഫ്റ്റനന്റ് ഗവർണർ ഭരണനിർ‌വഹണം നടത്തി.
  • ഇന്ത്യൻ ഭരണഘടനയുടെ 69-ആമത് ഭേദഗതിപ്രകാരം, 1991-ൽ കേന്ദ്രഭരണപ്രദേശം എന്ന നിലയിൽ നിന്ന്‌ ദില്ലി ദേശീയ തലസ്ഥാനപ്രദേശം (National Capital Territory of Delhi) എന്ന പദവി ലഭിച്ചു.
  • ഇതോടൊപ്പം നിലവിൽ വന്ന പുതിയ ഭരണരീതിയിൽ, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമന്ത്രിസഭക്ക് ക്രമസമാധാനച്ചുമതല ഒഴികെയുള്ള അധികാരങ്ങൾ ലഭിച്ചു. ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്.
  • 1993-ഓടെ ഈ ഭരണരീതി നിലവിൽ വന്നു.

Related Questions:

ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

കായംകുളം താപവൈദ്യുത നിലയം രാഷ്ട്രത്തിനു സമർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര് ?

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?