Question:

ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?

Aആളൊരുക്കാം

Bടേക്ക് ഓഫ്

Cഒറ്റമുറി വെളിച്ചം

Dവെയിൽ മരങ്ങൾ

Answer:

D. വെയിൽ മരങ്ങൾ

Explanation:

ഗോൾഡൻ ഗ്ലോബ്‌ലെറ്റ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത് ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിലാണ്. ഈ വര്‍ഷം 112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964 ചിത്രങ്ങളില്‍ നിന്നാണ് വെയിൽ മരങ്ങൾ ഉൾപ്പെടെ 14 എണ്ണം ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്. ബിജു സംവിധാനം ചെയ്ത ഈ പടത്തിൽ ഇന്ദ്രൻസാണ് മുഖ്യ വേഷം ചെയ്തിരിക്കുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്.


Related Questions:

2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?

ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്‌ എത്തിയ വ്യക്തി ആര് ?