തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?
Aഒ .എൻ .വി
Bകുമാരനാശാൻ
Cതുഞ്ചത്തു എഴുത്തച്ചൻ
Dചുള്ളിക്കാട്
Answer:
C. തുഞ്ചത്തു എഴുത്തച്ചൻ
Read Explanation:
സാഹിത്യത്തിലെ പ്രാചീന കവിത്രയങ്ങളിൽ ഒരാളായിരുന്നു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ.എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവലാണ് തീക്കടൽ കടഞ്ഞ് തിരുമധുരം.മലയാളത്തിലെ വ്യത്യസ്തമായ നോവലാണിത്
കണ്ണിമാങ്ങകൾ, അഗ്നി എന്ന സി. രാധാകൃഷ്ണന്റെ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.
പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, സ്പന്ദമാപിനികളേ നന്ദി എന്നിവ മറ്റ് കൃതികളാണ്