Question:

ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്?

Aഅലുമിനിയം

Bയുറേനിയം

Cഇൽമനൈറ്റ്

Dഇരുമ്പ്

Answer:

C. ഇൽമനൈറ്റ്

Explanation:

കേരളത്തിലെ ധാതുക്കൾ

  • ഇൽമനൈറ്റ്, മോണോസൈറ്റ്. സിലിക്കൺ എന്നിവയാണ് കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന ധാതുക്കൾ
  • ഇവയിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവ കൊല്ലം ജില്ലയിലെ ചവറ കരിമണൽ നിക്ഷേപത്തിൽ ധാരാളമായി കാണുന്നു 
  • കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ തന്നെ  വ്യാപകമായി കാണപ്പെടുന്ന റൂട്ടെയ്‌ൽ, സിർക്കൺ,  സില്ലിമനൈറ്റ്, ഗാർനറ്റ് എന്നിവയും കാണപ്പെടുന്നു 
  • ഈ  ധാതുനിക്ഷേപങ്ങളാണ് കേരളത്തിലുള്ള വലിയതും സാമ്പത്തികപ്രാ ധാന്യമുളളതുമായ ധാതുനിക്ഷേപങ്ങൾ.
  • കൊല്ലം ജില്ലയിലെ ചവറ തീരപ്രദേശത്ത് കാണപ്പെടുന്ന നിക്ഷേപങ്ങൾ ബീച്ച് പ്ലെയ്‌സർ നിക്ഷേപത്തിന് ഉദാഹരണമാണ് 
  • ആലപ്പുഴ മുതൽ ചേർത്തല വരെയുള്ള തീരപ്രദേശത്ത് വെളുത്ത സിലിക്കമണൽ അഥവാ സ്‌ഫടിക മണൽ (white silica sand or glass sand) പ്ലെയ്‌സർ നിക്ഷേപമായി കണ്ടുവരുന്നു.
  • മലപ്പുറം ജില്ലയിലെ നിലമ്പൂർ താഴ്വ‌രയിലൂടെ ഒഴുകുന്ന ചാലിയാർപുഴ, പുന്നപ്പുഴ തുടങ്ങിയ നദികളുടെ അടിത്തട്ടിൽ എക്കൽസ്വർണ്ണ നിക്ഷേപങ്ങൾ (alluvial placer gold) കാണപ്പെടുന്നുണ്ട്.
  • കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉൽപാ ദിപ്പിക്കുന്ന ആണവ ധാതു : തോറിയം

Related Questions:

കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു ?

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതു ഏത് ?

ചുവടെ കൊടുത്തവയിൽ സ്വർണ്ണ നിക്ഷേപമില്ലാത്ത പ്രദേശമേത് ?

കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയ പ്രദേശം ഏതാണ് ?

Which seashore in Kerala is famous for deposit of mineral soil ?