App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വീക്ഷണ വിസ്തൃതിയുള്ള ദർപ്പണം ഏതാണ് ?

Aകോൺവെക്സ്

Bകോൺകേവ്

Cസമതലം

Dഇതൊന്നുമല്ല

Answer:

A. കോൺവെക്സ്

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ

  • കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണം 
  • ഉദാ : വാഹനങ്ങളിലെ റിയർവ്യൂ മിറർ ,സ്ട്രീറ്റ് ലൈറ്റുകളിലെ റിഫ്ളക്ടർ 
  • ഏറ്റവും കൂടുതൽ വീക്ഷണ വിസ്തൃതിയുള്ള ദർപ്പണം -കോൺവെക്സ് ദർപ്പണം 

  • കോൺവെക്സ് ദർപ്പണത്തിന്റെ പ്രതിബിംബം - മിഥ്യയും നിവർന്നതും വസ്തുവിനേക്കാൾ ചെറുതും 

  • കോൺവെക്സ് ദർപ്പണത്തിൽ വസ്തുവിന്റെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബത്തിന്റെ സ്ഥാനം പോളിനും മുഖ്യഫോക്കസിനുമിടയിലായിരിക്കും 

  • കോൺവെക്സ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് ചെറുതായിരിക്കും 

  • റോഡിലെ വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ദർപ്പണം - കോൺവെക്സ് ദർപ്പണം 

Related Questions:

വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
പ്രതിബിംബം രൂപീകരിക്കപ്പെടുന്നത് എങ്ങനെ ?
സമതല ദർപ്പണത്തിൻ്റെ പ്രതിബിംബം എങ്ങനെയായിരിക്കും ?
മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും എന്തായിരിക്കും ?
സമതല ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ ?