Question:

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?

Aഹരിതകേരളം മിഷൻ

Bആർദ്രം മിഷൻ

Cലൈഫ് മിഷൻ

Dജീവനം മിഷൻ

Answer:

B. ആർദ്രം മിഷൻ

Explanation:

ഹരിതകേരളം മിഷൻ

കേരളത്തിലെ ജലസമൃദ്ധിയും ശുചിത്വവും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ദൗത്യം

ലൈഫ് മിഷൻ പദ്ധതി

കേരളത്തിലെ എല്ലാ ഭവന രഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി

ജീവനം പദ്ധതി

കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി


Related Questions:

Kudumbashree was launched formally by Government of Kerala on:

കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

What is the name of rain water harvest programme organised by Kerala government ?

സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?