App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരയേത് :

Aരാജ്മഹൽ കുന്നുകൾ

Bഏലമലകൾ

Cഡൽഹി മലനിര

Dഗിർ മലനിര

Answer:

D. ഗിർ മലനിര

Read Explanation:

ഉപദ്വീപീയ പീഠഭൂമി

  • നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപ ദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്.
  • വടക്ക് പടിഞ്ഞാറ് ഡൽഹിമല നിര (അരാവലി തുടർച്ച), കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര, തെക്ക് ഏലമലകൾ എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ.
  • ഷില്ലോങ്, കർബി അലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭൂമിയുടെ ഒരു വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.
  • ഹസാരിബാഗ് പീഠഭൂമി, പലാമു പീഠഭൂമി, റാഞ്ചി പീഠഭൂമി, മാൾവ പീഠഭൂമി, കോയമ്പത്തൂർ പീഠഭൂമി, കർണാടക പീഠഭൂമി എന്നിങ്ങനെ തട്ടുതട്ടായുളള പീഠഭൂമികളുടെ നിരകൾ അട ങ്ങിയതാണ് ഇന്ത്യൻ ഉപദ്വീപ്

Related Questions:

നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ? 

  1. പത്കായിബും
  2. ജയന്തിയ കുന്നുകൾ 
  3. പശ്ചിമഘട്ടം
  4. പൂർവ്വഘട്ടം
    ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്?
    ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    Select the correct chronology of the hill stations in order of their heights.