Question:

താഴെ പറയുന്നവയില്‍ ഏതു പ്രസ്ഥാനമാണ്‌ ജൂതര്‍ക്ക്‌ രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത്‌ ?

Aചേരിചേരാ പ്രസ്ഥാനം

Bസിയോണിസ്റ്റ്‌ പ്രസ്ഥാനം

Cജൂതജനകീയ പ്രസ്ഥാനം

Dജൂത വിമോചന പ്രസ്ഥാനം

Answer:

B. സിയോണിസ്റ്റ്‌ പ്രസ്ഥാനം

Explanation:

സിയോണിസ്റ്റ് പ്രസ്ഥാനം

  • ജൂതർക്കായി ഒരു പ്രത്യേക രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം.
  • അറബ് ഭൂരിപക്ഷ മേഖലയായ പാലസ്തീനിലേയ്ക്ക് യഹൂദർ കുടിയേറുന്നതിനെ സിയോണിസ്റ്റ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു.
  • ആധുനിക ഇസ്രായേലിന്റെ പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം.
  • സിയോണിസം എന്ന ആശയം അവതരിപ്പിച്ച വ്യക്തി : തിയോദർ ഹെർഷൽ
  • ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിച്ച ഹെർഷലിൻ്റെ പുസ്തകം : 'ദി ജ്യുവിഷ് സ്റ്റേറ്റ്'.
  • ജൂതർക്കായി ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ട വർഷം : 1948

 


Related Questions:

നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന ഏത്?

നഗരത്തിലുണ്ടാകുന്ന തീപിടുത്തം ഒഴിവാക്കുന്നതിന് വേണ്ടി മധ്യകാല ഇംഗ്ലണ്ടിൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് വീടുകളിലെ തീ അണക്കുകയോ മൂടിയിടുകയോ ചെയ്യുന്നതിനുവേണ്ടി മണിമുഴങ്ങിയിരുന്നു. ഇംഗ്ലണ്ടിൽ നടപ്പിലാക്കിയ ഈ നിയമം അറിയപ്പെട്ടിരുന്നത്

“അങ്കിൾഹൊ'' എന്നറിയപ്പെടുന്നത് :

ഗ്രേറ്റ് ഇമാൻ സിപേറ്റർ അപരനാമത്തിൽ അറിയപ്പെടുന്നത് ആര്

മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ആരാണ് ?