App Logo

No.1 PSC Learning App

1M+ Downloads

ജർമനിയുടെ കയ്യിൽ നിന്നും അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനായി ഫ്രാൻസ് ആരംഭിച്ച തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ഏത് ?

Aപ്രതികാര പ്രസ്ഥാനം

Bപാൻ സ്ലാവ്‌ പ്രസ്ഥാനം

Cപാൻ ജർമൻ പ്രസ്ഥാനം

Dഇവയൊന്നുമല്ല

Answer:

A. പ്രതികാര പ്രസ്ഥാനം

Read Explanation:

  • പാൻ സ്ലാവ് പ്രസ്ഥാനം (Pan-Slav Movement)
    • കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
    • അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമായി രുന്നു പാൻ സ്ലാവ് പ്രസ്ഥാനം.
  • പാൻ ജർമൻ പ്രസ്ഥാനം (Pan-German Movement)
    • മധ്യയൂറോപ്പിലും ബാൾക്കൻ മേഖലയിലും സ്വാധീനം ഉറപ്പിക്കുന്നതിനായി ജർമനി കണ്ടെത്തിയ മാർഗം ട്യൂട്ടോണിക് വർഗക്കാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു.
    • അതിനായി ജർമനിയുടെ നേത്യത്വത്തിൽ ആരംഭിച്ചതാണ് പാൻ ജർമൻ പ്രസ്ഥാനം
  • പ്രതികാര പ്രസ്ഥാനം (Revenge Movement)
    • 1871 ൽ ജർമനി ഫ്രാൻസിന്റെ പക്കൽ നിന്ന് അൾസൈസ്, ലൊറൈൻ എന്നീ പ്രദേശങ്ങൾ
      കൈവശപ്പെടുത്തി.
    • ഇത് തിരികെ പിടിക്കുന്നതിനായി ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പ്രതികാര പ്രസ്ഥാനം.

Related Questions:

ഇറ്റലിയിൽ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗിച്ചിരുന്ന സൈനിക വിഭാഗത്തിൻറെ പേരെന്ത് ?

ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?

താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?

സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?