മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനമേത് ?
Aപ്രതികാര പ്രസ്ഥാനം
Bതീവ്രദേശീയ പ്രസ്ഥാനം
Cപാൻ ജർമൻ പ്രസ്ഥാനം
Dപാൻ സ്ലാവ് പ്രസ്ഥാനം
Answer:
C. പാൻ ജർമൻ പ്രസ്ഥാനം
Read Explanation:
തീവ്രദേശീയത
സ്വന്തം രാജ്യം മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുന്ന ആശയം.
ഇതിൻറെ ഭാഗമായി സ്വന്തം രാജ്യം ചെയ്യുന്ന പ്രവർത്തികൾ എല്ലാം ന്യായീകരിക്കുന്നതും തീവ്രദേശീയതയുടെ ഭാഗമാണ്.
കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ ഏകീകരിക്കുന്നതിനായിട്ടാണ് പാൻ സ്ലാവ് പ്രസ്ഥാനം ഉടലെടുത്തത്.
റഷ്യയുടെ സഹായത്തോടെയാണ് ഈ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്.
മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ആയിരുന്നു പാൻ ജർമൻ പ്രസ്ഥാനം
1871ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ആയിരുന്നു പ്രതികാര പ്രസ്ഥാനം.