Question:

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?

Aഖിലാഫത്ത് പ്രസ്ഥാനം

Bഉപ്പു സത്യാഗ്രഹം

Cബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം

Dക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

Answer:

C. ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം

Explanation:

  •  1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.
  • വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.
  • ബംഗാൾ പ്രവിശ്യയ്ക്ക് 189,000 ച.മൈൽ വിസ്തീർണ്ണം ഉണ്ടായിരുന്നു.
  • വിഭജന കാലത്തെ ജനസംഘ്യ 7.85 കോടി ആയിരുന്നു.
  • ഭൂമിശാസ്ത്രപരമായും മോശം വാർത്താവിനിമയ സൌകര്യങ്ങൾ കൊണ്ടും കിഴക്കൻ ബംഗാൾ പശ്ചിമബംഗാളിൽ നിന്നും ഏകദേശം ഒറ്റപ്പെട്ടുകിടന്നു.
  • 1836-ൽ ഉയർന്ന പ്രവിശ്യകൾ ഒരു ല്യൂട്ടനന്റ് ഗവർണറുടെ ഭരണത്തിനു കീഴിൽ ആക്കി.
  • 1854-ൽ ബംഗാളിന്റെ ഭരണത്തിൽ നിന്നും ഗവർണർ-ജനറൽ-ഇൻ-കൌൺസിലിനെ ഒഴിവാക്കി.
  • 1874-ൽ സിൽഹെറ്റ് ഉൾപ്പെടുന്ന ആസ്സാം ബംഗാളിൽ നിന്നും വിഭജിച്ച് ഒരു പ്രത്യേക ചീഫ്-കമ്മീഷണർഷിപ്പ് രൂപവത്കരിച്ചു.
  • ഇതിനോട് ലുഷായ് മലകൾ 1898-ൽ കൂട്ടിച്ചേർത്തു.
  • വിഭജനം ബംഗാൾ വിഭജനം എന്ന ആശയം ആദ്യമായി പരിഗണിച്ചത് 1903-ൽ ആയിരുന്നു.
  • ഇതു കൂടാതെ ചിറ്റഗോങ്ങ്, ധാക്ക, മൈമൻസിങ്ങ് എന്നീ ജില്ലകളെ ബംഗാളിൽ നിന്നും അടർത്തി ആസ്സാം പ്രവിശ്യയുടെ ഭാഗമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഛോട്ടാ നാഗ്പൂരിനെ സെണ്ട്രൽ പ്രോവിൻസുമായി കൂട്ടിച്ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.
  • സർക്കാർ ഈ ആശയം 1904 ജനുവരിയിൽ ഔദ്യോഗികമായി വിളംബരം ചെയ്തു.
  • ഫെബ്രുവരിയിൽ കഴ്സൺ പ്രഭു വിഭജനത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി കിഴക്കൻ ജില്ലകളിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി.
  • പ്രമുഖ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച്ചകൾ നടത്തുകയും ധാക്ക, ചിറ്റഗോങ്ങ്, മൈമൻസിങ്ങ് എന്നിവിടങ്ങളിൽ സർക്കാരിന്റെ വിഭജനത്തിലുള്ള നയം വിശദീകരിച്ചുകൊണ്ട് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.
  • വിഭജന പദ്ധതി അനുസരിച്ച് പുതുതായി രൂപവത്കരിക്കുന്ന പ്രവിശ്യയിൽ ത്രിപുര ഹിൽ സംസ്ഥാനം, ചിറ്റഗോങ്ങ്, ധാക്ക, രാജ്ഷാഹി (ഡാർജീലിങ്ങ് ഒഴിച്ച്) എന്നീ ഡിവിഷനുകൾ, മാൽഡ ജില്ല എന്നിവയും ആസ്സാം പ്രവിശ്യയും ഭാഗമാവും.
  • ബംഗാളിനു ഈ വലിയ കിഴക്കൻ ഭൂഭാഗങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്നു മാത്രമല്ല, അഞ്ച് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ സെണ്ട്രൽ പ്രൊവിൻസസിനു വിട്ടുകൊടുക്കേണ്ടിയും വരും.
  • പടിഞ്ഞാറൻ ഭാഗത്ത് സംബല്പൂറും അഞ്ച് ചെറിയ ഒറിയ സംസാരിക്കുന്ന സംസ്ഥാനങ്ങളും ബംഗാളിനോട് കൂട്ടിച്ചേർക്കാം എന്ന് ഈ പദ്ധതി വിഭാവനം ചെയ്തു.
  • ബംഗാളിന്റെ വിസ്തീർണ്ണം 141,580 ച.മൈൽ ആയും ജനസംഘ്യ 5.4 കോടി ആയും കുറയും.
  • അതിൽ 4.2 കോടി ഹിന്ദുക്കളും 90 ലക്ഷം മുസ്ലീങ്ങളും ആയിരുന്നു.
  • പുതിയ പ്രവിശ്യയ്ക്ക് കിഴക്കൻ ബംഗാളും ആസ്സാമും എന്ന് പേരുകൊടുത്തു.
  • ഈ പ്രവിശ്യയുടെ തലസ്ഥാനം ധാക്കയും ഉപ ആസ്ഥാനം ചിറ്റഗോങ്ങും ആയിരുന്നു.
  • കോടി ജനസംഘ്യയുള്ള ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 106,540 ച.മൈൽ ആയിരുന്നു.
  • ജനസംഘ്യയിൽ 1.8 കോടി മുസ്ലീങ്ങളും 1.2 കോടി ഹിന്ദുക്കളും ആയിരുന്നു.
  • ഭരണകാര്യങ്ങൾക്കായി ഒരു ലെജിസ്ലേറ്റീവ് കൗൺസിലും രണ്ട് അംഗങ്ങളുള്ള ഒരു റെവന്യൂ ബോർഡും രൂപവത്കരിച്ചു.
  • കിഴക്കൻ ബംഗാളും ആസാമും എന്ന പ്രവിശ്യയ്ക്ക് വ്യക്തമായി രേഖപ്പെടുത്തിയ ഒരു പശ്ചിമ അതിർത്തിയും വ്യത്യസ്തമായ ഭൗമ, വർഗ്ഗീയ, ഭാഷാപരമായ അതിർത്തികളും ഉണ്ടായിരിക്കും എന്ന് സർക്കാർ അഭിപ്രായപ്പെട്ടു.
  • 1905 ജൂലൈ 20-നു ഈ പ്രവിശ്യ നിലവിൽ വരുത്താനുള്ള അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപിച്ചു.
  • ബംഗാൾ വിഭജനം അതേ വർഷം ഒക്ടോബർ 16-നു നടന്നു.
  • ഈ തീരുമാനം ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു.
  • പൂർവ്വ ബംഗാളിലെ മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക പ്രദേശം തങ്ങൾക്ക് വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും എന്നു തോന്നലുണ്ടായി.
  • എങ്കിലും പശ്ചിമബംഗാളിലെ ജനങ്ങൾക്ക് ഈ തീരുമാനം ഇഷ്ടപ്പെട്ടില്ല.
  • ഈ കാലയളവിൽ വലിയതോതിൽ ദേശസ്നേഹ സാഹിത്യം രചിക്കപ്പെട്ടു.
  • ആസ്സാമിന്റെ ചീഫ് കമ്മീഷണർ ആയിരുന്ന സർ ഹെന്രി കോട്ടൺ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തെ നയിച്ചു.
  • എങ്കിലും കഴ്സൺ തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ല.
  • പിന്നീട് നോട്ടിങ്ങാം ഈസ്റ്റ്-ൽ നിന്നും ലിബറൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൺ പൂർവ്വ ബംഗാളിലെ ആദ്യത്തെ ല്യൂറ്റനന്റ് ഗവർണർ ആയ സർ ബാമ്ഫിൽഡ് ഫുള്ളറെ പുറത്താക്കാനുള്ള ശ്രമങ്ങളെ വിജയകരമായി നയിച്ചു.
  • 1906-ൽ രവീന്ദ്രനാഥ ടാഗോർ വിഭജനം പിൻ‌വലിക്കണം എന്നു ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവർക്ക് പ്രചോദനമായി പ്രശസ്തമായ അമർ ശോണാ ബംഗ്ലാഎന്ന കാവ്യം രചിച്ചു.
  • ഇത് വർഷങ്ങൾക്കു ശേഷം 1972-ൽ ബംഗ്ലാദേശിന്റെ ദേശീയ ഗീതമായി.
  • രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി ബംഗാളിന്റെ രണ്ടുഭാഗങ്ങളും 1911-ൽ വീണ്ടും സംയോജിപ്പിച്ചു.
  • മതപരമായ അടിസ്ഥാനം ഉപേക്ഷിച്ച് ഭാഷാടിസ്ഥാനത്തിൽ ഒരു പുതിയ വിഭജനം നിലവിൽ വന്നു.
  • ഹിന്ദി, ഒറിയ, ആസ്സാമീസ് മേഖലകൾ പ്രത്യേക ഭരണപ്രദേശങ്ങളായി.
  • ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ന്യൂ ഡെൽഹിയിലേയ്ക്കു മാറ്റി.
  • എങ്കിലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സ്പർദ്ധകളുടെ ഫലമായി ഇരുകൂട്ടരുടെയും രാഷ്ട്രീയാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരേണ്ടി വന്നു.

Related Questions:

"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?

കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?

1919 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍?

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :

Who was the Governor General of India during the time of the Revolt of 1857?