Question:

സിഖ് ഗുരു തേജ് ബഹദൂറിനെ കൊലപ്പെടുത്തിയ മുഗൾ ചക്രവർത്തി ?

Aഔറംഗസീബ്

Bജഹാംഗീർ

Cഷാജഹാൻ

Dഅക്ബർ

Answer:

A. ഔറംഗസീബ്

Explanation:

ഔറംഗസേബ്

  • ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് 1667-ല്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി
  • ശിവജിയുടെ ഭരണകാലത്ത്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന വ്യക്തി.
  • സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി.
  • പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658)
  • ഏറ്റവും നിഷ്ഠൂരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടു.
  • 1658-ലെ ധര്‍മട്‌ യുദ്ധത്തിലും സമുഗഡ്‌ യുദ്ധത്തിലും ദാരയെ തോൽപ്പിച്ചു
  • ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി.

  • ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ടു.
  • ‘ആലംഗീര്‍’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച  ചക്രവര്‍ത്തി. 
  • ആലംഗീര്‍ എന്ന വാക്കിന്റെ അർഥം: ലോകം കീഴടക്കിയവൻ 
  • ഡല്‍ഹിയില്‍ മോട്ടി മസ്ജിദ്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
  • ലാഹോറില്‍ ബാദ്ഷാഹി മോസ്ക്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
  • അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി
  • മുഗള്‍ രാജസദസ്സില്‍ സംഗീതവും നൃത്തവും നിരോധിച്ചു

 


Related Questions:

മുഗൾ ചക്രവർത്തിയായ ആയ അക്ബറിന്റെ ശവകുടീരം എവിടെയാണ്?

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?

മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?

അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?

മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?