Question:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.
ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.
iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.
iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്
Ai, ii എന്നിവ
Bi, iv എന്നിവ
Cii, iv എന്നിവ
Dii, iii എന്നിവ
Answer:
B. i, iv എന്നിവ
Explanation:
തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ആണവ നിലയമാണ് സ്ഥിതി ചെയ്യുന്നത്
കൂടംകുളം ആണവ നിലയം:
- കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ, തിരുനെൽവേലിയിൽ, ഇടഞ്ഞിക്കര ഗ്രാമത്തിൽ.
- കൂടംകുളം ആണവ നിലയത്തിന്റെ നിർമ്മാണത്തിന് സഹായിച്ച രാജ്യം, റഷ്യയാണ്.
- രാജീവ് ഗാന്ധിയും, സോവിയറ്റ് യൂണിയന്റെ പ്രസിഡന്റുമായിരുന്ന മിഖായേൽ ഗോർബചേവും, 1988ൽ, ഒപ്പു വെച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്, കൂട്ടംകുളം ആണവ നിലയം നിലവിൽ വന്നത്.
- കൂടംകുളം പ്രക്ഷോഭം നടന്നത്, പീപ്പിൾസ് മൂവ്മെന്റ് എഗൈൻസ്റ്റ് ന്യൂക്ലിയർ എനർജി എന്ന സംഘടനയുടെ നേതൃത്വത്തിലാണ്.
- കൂടംകുളം സമര നായകൻ എന്നറിയപ്പെടുന്നത്, എസ് പി ഉദയകുമാർ ആണ്.
- കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം, യുറേനിയം 235 ആണ്.
- യുറേനിയം 235 യെ, സമ്പുഷ്ട യുറേനിയം എന്നും അറിയപ്പെടുന്നു.
NB : ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനം ഗാന്ധിനഗറാണ്