Question:
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
Aഅഡ്മിനിസ്ട്രേറ്റീവ് വിങ്
Bസാങ്കേതിക വിഭാഗം
Cജില്ലാ ആസൂത്രണ ഓഫീസുകൾ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Explanation:
കേരള സംസ്ഥാന ആസൂത്രണ ബോർഡിന് 3 ഘടകങ്ങളാണുള്ളത്.
- അഡ്മിനിസ്ട്രേറ്റീവ് വിങ് : എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ്, ഫെയർ കോപ്പി, കമ്പ്യൂട്ടർ, പ്രസിദ്ധീകരണം, പ്ലാൻ പബ്ലിസിറ്റി വിഭാഗങ്ങൾ എന്നിവ ചേർന്നതാണ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലുളള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം.
- സാങ്കേതിക വിഭാഗം : സംസ്ഥാന ആസൂത്രണ ബോർഡ് സാങ്കേതിക വിഭാഗങ്ങളിലൂടെയാണ് മുഖ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. വികസന വിഷയങ്ങളിൽ വിദഗ്ധനായ ഒരു ചീഫ് ആണ് സാങ്കേതിക വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്.
- ജില്ലാ ആസൂത്രണ ഓഫീസുകൾ : വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണ പ്രവർത്തനങ്ങളെ സഹായിക്കാൻ 1970കളുടെ അവസാനത്തിൽ ജില്ലാ ആസൂത്രണ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. .
- ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ ഓഫീസുകൾ പ്രവർത്തിക്കുന്നു.
- ഇവ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്