Question:
താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ?
- ഇ – സഞ്ജീവനി
- ആർദ്രം മിഷൻ
- ജീവദായിനി
- കാരുണ്യ ബനവലന്റ് ഫണ്ട്
Ai മാത്രം
Bi, iv എന്നിവ
Cii, iii
Dഎല്ലാം
Answer:
B. i, iv എന്നിവ
Explanation:
ഇ-സഞ്ജീവനി
- സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ടെലി മെഡിസിന്‍ സംവിധാനമാണ് ഇ-സഞ്ജീവനി
- ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
- സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇ-സഞ്ജീവനിയിൽ ലഭ്യമാണ്.
- കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് ഈ സേവനം നേടാവുന്നതാണ്
- വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും, സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാവുന്നതാണ്.
- പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഇ-സഞ്ജീവനി വഴി ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്
കാരുണ്യ ബെനവലന്റ് ഫണ്ട്
- സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലുമാണ് കാരുണ്യ ബെനവലന്റ് ഫണ്ട് ലഭ്യമാകുന്നത്
- കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവരുമായ എ.പി.എല്‍./ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
- കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്.
- വൃക്ക മാറ്റിവയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയും ലഭിക്കും.
- നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.
ആര്‍ദ്രം മിഷന്‍
- സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
- രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
- അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി (KIIFB) മുഖേനയും, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത്.
- സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ-താലൂക്കാശുപത്രികള്‍ എന്നീ തലങ്ങളിലായിരിക്കും ആര്‍ദ്രം മിഷനില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
- ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.
ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങൾ
- ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും.
- കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം
- രോഗികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും
- രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ സ്ഥാപിക്കും.
- എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.
ജീവദായിനി
- സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി.
- രക്തം ആവശ്യമുള്ളവര്‍ക്ക് വൈബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ആവശ്യമുള്ള രക്തഗ്രൂപ്പും, ജില്ലയും എന്റര്‍ ചെയ്താല്‍ ഓണ്‍ ലൈന്‍ ഡയരക്ടറിയില്‍ നിന്നും രക്തദാതാക്കളുടെ വിവരങ്ങള്‍ ലഭിക്കും.
- ജീവദായിനി വെബ്‌സൈറ്റിലൂടെയും ജീവദായിനി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.