Question:

ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ പോഷക നദികൾ ഇവയിൽ ഏതെല്ലാമാണ്?

  1. ചമ്പൽ

  2. ബെറ്റവ

  3. കെൻ

  4. ഹിന്ദൻ

Aii, iii എന്നിവ

Bi, ii, iii എന്നിവ

Ci മാത്രം

Di, ii എന്നിവ

Answer:

B. i, ii, iii എന്നിവ

Explanation:

ചമ്പൽ, ബെറ്റവ, കെൻ, സിന്ധ് എന്നിവയാണ് ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ പോഷക നദികൾ. ഹിന്ദൻ, റിൻഡ്, സെൻഗാർ, വരുണ എന്നിവ യമുനയുടെ ഇടതുകരയുമായി ചേരുന്ന പോഷക നദികളാണ്.


Related Questions:

ആഗ്ര ഇന്ത്യയിലെ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് ?

സരസ്വതി നദി വീണ്ടെടുക്കാനായി 11 പ്രോജക്ടുകൾക്ക് അംഗീകാരം നൽകിയ സംസ്ഥാനം?

ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി/കൾ ഏതാണ്?

  1. ഗോദാവരി - ഇന്ദ്രാവതി
  2. കൃഷ്ണ - തുംഗഭദ്ര
  3. കാവേരി - അമരാവതി
  4. നര്‍മദ - ഇബ്

കബനി ഏത് നദിയുടെ പോഷകനദിയാണ് ?

The town located on the confluence of river Bhagirathi and Alakananda is: