Question:

മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 47

Cആർട്ടിക്കിൾ 48

Dആർട്ടിക്കിൾ 50

Answer:

B. ആർട്ടിക്കിൾ 47

Explanation:

ആർട്ടിക്കിൾ 47

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 47 പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർദ്ദേശക  തത്വമാണ്. 
  • ഭരണകൂടം ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയർത്തുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതിന്റെ പ്രാഥമിക കടമകളായി പരിഗണിക്കേണ്ടതാണ്.
  • ഇതിനോടൊപ്പം ലഹരി പാനീയങ്ങളുടെയും, ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്നുകളുടെയും നിരോധനത്തിനായും ഭരണകൂടം പരിശ്രമിക്കേണ്ടതുണ്ട്.

Related Questions:

രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിർമ്മാണത്തിനുള്ള പിൻബലം താഴെപ്പറയുന്നവയിൽ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാൻ സാധിക്കുക ?

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കിയത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ്?

'പൗരന്മാർക്ക് ഭാരതത്തിൻ്റെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവിൽ നിയമ സംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ് '. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഈ പ്രസ്താവന ഉൾക്കൊണ്ടിരിക്കുന്നത് ?