Question:
താഴെപ്പറയുന്നവയിൽ ഏതാണ് റിട്ടുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ?
Aഇൻജക്ഷൻ
Bഹേബിയസ് കോർപ്പസ്
Cക്വോ വാറന്റോ
Dനിരോധനം
Answer:
A. ഇൻജക്ഷൻ
Explanation:
ഇൻജക്ഷൻ
- 1963-ലെ സ്പെഷ്യൽ റിലീഫ് ആക്ടിന്റെ 36-ാം വകുപ്പിലാണ് ഇൻജക്ഷൻ എന്ന പദം നിർവചിച്ചിരിക്കുന്നത്.
- ഒരു പ്രത്യേക നടപടി എടുക്കുന്നതിൽ നിന്ന് ഒരു കക്ഷിയെ വിലക്കുന്ന ഔപചാരിക കോടതി ഉത്തരവിനെയാണ് അടിസ്ഥാനപരമായി ഇൻജക്ഷൻ കൊണ്ട് സൂചിപ്പിക്കുന്നത്.
- ഒരു പ്രത്യേക പ്രവർത്തിയുടെ അവതരണമോ, ഒഴിവാക്കലോ മറ്റ് കക്ഷിക്ക് വലിയ നാശനഷ്ടമോ ,ദോഷമോ ഉണ്ടാക്കിയേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലും നിലവിലെ സ്ഥിതി പുനസ്ഥാപിക്കാനാണ് ഇൻജക്ഷന്റെ പ്രധാന ലക്ഷ്യം.
താത്കാലികവും ശാശ്വതവുമായ ഇൻജക്ഷനുകൾ കോടതി പുറപ്പെടുവിക്കാറുണ്ട്.
- ഒരു കക്ഷിയുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനത്തിന് കാരണമായേക്കാവുന്ന ഒരു നിശ്ചിത പ്രവർത്തിയിൽ നിന്ന്, ഒരു നിശ്ചിത സമയത്തേക്ക് മറ്റൊരു കക്ഷിയെ വിലക്കുന്ന കോടതി ഉത്തരവാണ് താൽക്കാലിക ഇൻജക്ഷൻ.
- മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു കക്ഷിയെ ഒരു നിശ്ചിത പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് സ്ഥിരമായ വിലക്കുന്നതിന് പെർമനന്റ് ഇൻജക്ഷൻ എന്നു പറയുന്നു.
റിട്ടുകൾ (Writs in Indian Constitution)
- മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
- ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
- സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
- ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226
ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
- ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
- മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
- ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
- സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
- പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.