Question:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?

Aരാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ

Bരാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിവരങ്ങൾ

Cകോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ

Dസ്ഥിതി വിവരകണക്കുകൾ

Answer:

D. സ്ഥിതി വിവരകണക്കുകൾ

Explanation:

വിവരാവകാശ നിയമം 

  • പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള നിയമം.
  • വിവരാവകാശ നിയമത്തിലെ വകുപ്പ് 2(h) പ്രകാരം "പൊതു അധികാരികള്‍” എന്നാല്‍ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ കിഴിലുള്ള എല്ലാ അധികാരികളെയും സ്ഥാപനങ്ങളെയും അര്‍ത്ഥമാക്കുന്നു.
  • പൊതു ഫണ്ടില്‍ നിന്ന്‌ നേരിട്ടോ അല്ലാതെയോ ഗണ്യമായി ധനസഹായം ലഭിക്കുന്ന സിവില്‍ സൊസൈറ്റികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നു.

വിവരാവകാശ നിയമത്തിലെ വകുപ്പ് 8 വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകളെ കുറിച്ച് പ്രതിപാദിക്കുന്നു

  • ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
  • രാജ്യത്തിന്റെ സുരക്ഷ, ശാസ്ത്രീയ, തന്ത്രപര, സാമ്പത്തിക താൽപ്പര്യങ്ങൾ. 
  • വിദേശ രാജ്യവുമായുള്ള ബന്ധം
  • ഒരു കുറ്റകൃത്യത്തിന്റെ പ്രേരണയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ
  • കോടതി നിയമം മൂലം വിലക്കപെട്ടിട്ടുള്ള വിവരങ്ങൾ
  • പാർലമെൻറിലെയോ നിയമസഭയുടെയോ വിശേഷ അവകാശങ്ങൾക്ക് ലംഘനമായി തീരാവുന്ന വിവരങ്ങൾ
  • തക്കതായ അധികാര സ്ഥാനത്തിന്‌ പൊതുജനത്തിന്റെ ഭൂരിപക്ഷ താല്പര്യം, അത്തരം വിവരത്തിന്റെ ഭൂരിപക്ഷടുത്തല്‍ ആവശ്യപ്പെടുന്നുവെന്നും,
    ബോദ്ധ്യപ്പെടുന്നുവെങ്കില്‍ അല്ലാതെ മുന്നാം കക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിൻറെയും, വ്യാപാര രഹസ്യ
    ത്തിന്റേയും, ഭൗതിക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തല്‍.

Related Questions:

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്