Question:

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത

  2. വസ്തുവിന്റെ ഭാരം

  3. വസ്തുവിന്റെ വ്യാപ്തം

A1, 2

B1, 3

CNone of these

DAll

Answer:

B. 1, 3

Explanation:

പ്ലവക്ഷമ ബലം:

  • ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമ ബലം. 

  • ഒരു വസ്തുവിന് ജലത്തിൽ അനുഭവപ്പെടുന്ന ഭാരക്കുറവാണ് ആ വസ്തുവിന്റെ പ്ലവക്ഷമബലമെന്നും നിരവചിക്കാം.

ഒരു ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന രണ്ടു ബലങ്ങളാണ്:

1. വസ്തുവിന്റെ ഭാരം (താഴേക്ക് അനുഭവപ്പെടുന്നത്) 
2. വസ്‌തുവിന്മേലുള്ള  പ്ലവക്ഷമബലം (മുകളിലേക്ക് അനുഭവപ്പെടുന്ന)

പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. ദ്രാവകത്തിന്റെ സാന്ദ്രത 
  2. വസ്തുവിന്റെ വ്യാപ്തം 

Note:

        വസ്തുവിന്റെ ഭാരം പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്നില്ല. അവ ആശ്രയിച്ചിരുന്നുവെങ്കിൽ, ഒരേ ഭാരമുള്ള വ്യത്യസ്ത വസ്തുക്കൾ, ഒരേ ദ്രാവകത്തിൽ, ഒരേ പ്ലവക്ഷമ ബലം അനുഭവപ്പെടുകയാണ് ചെയ്യേണ്ടത്. എന്നാൽ, അവയ്ക്ക് വ്യത്യസ്ത പ്ലവക്ഷമ ബലം അനുഭവപ്പെടുന്നു.        

 


Related Questions:

പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?

മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം:

മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത 0.81 ആണ്. മണ്ണെണ്ണയുടെ സാന്ദ്രത കണകാക്കുക:

ദ്രാവകപടലങ്ങൾ തമ്മിലുള്ള അപേക്ഷികചലനം കുറക്കത്തക്ക വിധത്തിൽ അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകങ്ങൾക്കുള്ള കഴിവാണ് ആ ദ്രാവകത്തിന്റെ ______ .