Question:
താഴെ പറയുന്നവയിൽ ഏതാണ് ഒരാൾക്ക് സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾഉണ്ടാകാൻ സാധ്യതയുള്ള രോഗം ?
Aആൽബിനിസം,
Bസെറോഡെർമ പിഗ്മെന്റോസം
Cനിശാന്ധത
Dഓസ്റ്റിയോപൊറോസിസ്
Answer:
D. ഓസ്റ്റിയോപൊറോസിസ്
Explanation:
ഓസ്റ്റിയോപൊറോസിസ്
- അസ്ഥികൾ ബലഹീനമാകുന്ന ഒരു രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്
- ഈ രോഗാവസ്ഥയിൽ അസ്ഥികളിലെ ധാതു സാന്ദ്രത ( Bone Mineral Density ) ഗണ്യമായി കുറയുന്നു
- അസ്ഥികളുടെ സാന്ദ്രത കുറയുമ്പോൾ അവ ദുർബലമാകുകയും അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യാനും കാരണമാകുന്നു
വിറ്റാമിൻ ഡിയുടെ പ്രാധാന്യം
- അസ്ഥികളുടെ ആരോഗ്യത്തിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു
- വിറ്റാമിൻ ഡിയുടെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന് കുടലിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു എന്നതാണ്
- അസ്ഥികൾ ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ധാതുവാണ് കാൽസ്യം.
- മതിയായ വിറ്റാമിൻ ഡി ഇല്ലാതെ, ശരീരത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല
- ഇത് അസ്ഥികളുടെ ബലഹീനതയിലേക്ക് നയിക്കുന്നു.
- വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് സൂര്യപ്രകാശമാകയാൽ സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിക്ക് ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്