Question:
താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍?
Aഹണ്ടര്‍ കമ്മീഷന്‍
Bസാര്‍ജന്‍റ് കമ്മീഷന്‍
Cഡോ.ലക്ഷമണസ്വാമി മുതലിയാര്‍ കമ്മീഷന്‍
Dസാഡ്-ലര്‍ കമ്മീഷന്‍
Answer:
C. ഡോ.ലക്ഷമണസ്വാമി മുതലിയാര്‍ കമ്മീഷന്‍
Explanation:
ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
- പാഠ്യപദ്ധതി വൈവിധ്യവത്കരിക്കാനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നിർദേശിക്കാനുമായി 1952ൽ രൂപീകരിക്കപ്പെട്ടു.
- ഡോ.ലക്ഷ്മണസ്വാമി മുതലിയാർ ആയിരുന്നു അദ്ധ്യക്ഷൻ
- സെക്കൻഡറി വിദ്യാഭ്യാസ മേഖലയേകുറിച്ചുള്ള സമഗ്രമായ പഠനനമായിരുന്നു കമ്മീഷന്റെ മുഖ്യലക്ഷ്യം.
- അതിനാൽ സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
കമ്മീഷന്റെ പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു :
- ത്രിഭാഷ പാഠ്യ പദ്ധതി നടപ്പിലാക്കുക
- വിവിധോദദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക
- അധ്യാപക പരിശീലന സമിതി രൂപീകരിക്കുക