Question:
ഒന്നാം പഴശ്ശി വിപ്ലവം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം.
2.നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ നൽകിയ അധികാരമുപയോഗിച്ച് കൊണ്ട് നാടുവാഴികൾ നടത്തിയ ജന ചൂഷണം.
3.പഴശ്ശിയുടെ മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയത്.
4.ടിപ്പുവിന് എതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന പഴശ്ശിരാജയോട് ബ്രിട്ടീഷുകാർ യുദ്ധാനന്തരം കാണിച്ച അവഗണന.
A1,2,4
B1,2,3
C1,3,4
D1,2,3,4
Answer:
D. 1,2,3,4
Explanation:
ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ തെറ്റായ നികുതി നയവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ പഴശ്ശി യുദ്ധം ആരംഭിക്കുന്നത്. മൈസൂർ അധികാരികൾ കർഷകരിൽ നിന്നും നേരിട്ട് നികുതിപിരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാർ ഈ പതിവു അവസാനിപ്പിച്ച് നികുതി പിരിവ് ഓരോയിടത്തുമുള്ള നാടുവാഴികളേയും, ഭരണാധികാരികളേയും ഏൽപ്പിച്ചു.നാടുവാഴികൾ നികുതി എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങി.തൻ്റെ അതിർത്തിക്കകത്ത് നിർബന്ധിതമായി നടത്തുന്ന നികുതി പിരിവിനെതിരെ പഴശ്ശിരാജ ശക്തമായി പ്രതിഷേധിച്ചു. പഴശ്ശിരാജ ടിപ്പുവിനെതിരെയുള്ള യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്നു എന്നാൽ ടിപ്പു പിൻവാങ്ങിയപ്പോൾ കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തെ അവഗണിക്കുകയും മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിന് നൽകുകയും ചെയ്തു. കേരളവർമ്മ പഴശ്ശിരാജയോട് നിർവ്യാജമായ സ്നേഹബഹുമാനങ്ങൾ ഉണ്ടായിരുന്ന കോട്ടയത്തെ ജനങ്ങൾ ഇംഗ്ലീഷുകാരുടെ ഈ നടപടിയിൽ കോപിഷ്ഠരായി.നിർബന്ധിത നികുതി പിരിവും ബ്രിട്ടീഷുകാരുടെ പുതിയ പരിഷ്ക്കാരങ്ങളും ഒന്നാം പഴശ്ശി കലാപത്തിന് കാരണമായി.