Question:
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
Aഹീലിയം
Bആർഗൺ
Cനൈട്രജൻ
Dനിയോൺ
Answer:
C. നൈട്രജൻ
Explanation:
അലസ വാതകങ്ങൾ (Inert Gases):
- ആവർത്തനപ്പട്ടികയിലെ 18 ആം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളെയാണ് ഉൽകൃഷ്ട വാതകങ്ങൾ (Noble gases അഥവാ Inert gases) എന്നു വിളിക്കുന്നത്.
- ഇവയെ അലസ വാതകങ്ങൾ എന്നും വിശിഷ്ട വാതകങ്ങൾ എന്നും നിഷ്ക്രിയ വാതകങ്ങൾ എന്നും വിളിക്കാറുണ്ട്.
ഇവ ചുവടെ നൽകുന്നു:
- ഹീലിയം (Helium)
- നിയോൺ (Neon)
- ആർഗോൺ (Argon)
- ക്രിപ്റ്റോൺ (Krypton)
- സെനോൺ (Xenon)
- റഡോൺ (Radon)
അലസ വാതകങ്ങൾ - ചില സവിശേഷതകൾ:
- മറ്റു മൂലകങ്ങളുമായും, സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത.
- റഡോൺ റേഡിയോ ആക്റ്റീവതയുള്ള മൂലകമാണ്.
- റാഡോൺ ഒഴികെയുള്ള നിഷ്ക്രിയ വാതകങ്ങൾ, അന്തരീക്ഷ വായുവിൽ ഉണ്ട്.
- നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സെനോൺ എന്നിവ അന്തരീക്ഷ വായുവിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.
- ഹീലിയം പ്രകൃതി വാതകത്തിൽ നിന്നും ലഭിക്കുന്നു.
- റാഡോൺ, റേഡിയത്തിന്റെ റേഡിയോ ആക്റ്റീവ് വിഘടനത്തിൽ നിന്നാണ്, ലഭിക്കുന്നു.