Question:
നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?
- സൗജന്യ നിയമ സഹായവും ഉപദേശം നൽകുക
- നിയമ ബോധം പ്രചരിപ്പിക്കുക
- അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക
Aonly (ii) and (iii)
Bonly (i) and (iii)
Conly (i) and (ii)
DAll of the above (i), (ii) and (iii)
Answer:
D. All of the above (i), (ii) and (iii)
Explanation:
നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഓഫ് ഇന്ത്യ (NALSA)
- 1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് 1987 ഒക്ടോബര്‍ 11-ന് പാസാക്കി.
- 1995 നവംബര്‍ 9-ന് ആക്ട് പ്രാബല്യത്തില്‍ വന്നു.
- സമൂഹത്തിലെ ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1995-ല്‍ സുപ്രീം കോടതി ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ ആരംഭിച്ചു.
- ഇന്ത്യയില്‍ (India) എല്ലാ വര്‍ഷവും നവംബര്‍ 9 ന് ദേശീയ നിയമ സേവന ദിനം (National Legal Services Day 2022) ആഘോഷിക്കുന്നു.
- സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് (നിയമത്തിന്റെ സെക്ഷൻ 12 ൽ നിർവചിച്ചിരിക്കുന്നത്) (സ്ത്രീകള്‍, പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, പട്ടികജാതിക്കാര്‍, പ്രകൃതിദുരന്തബാധിതര്‍, മനുഷ്യക്കടത്ത് ഇരകള്‍ എന്നിവരുള്‍പ്പെടെയുള്ള) സൗജന്യ നിയമ സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദേശ്യം.
- കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ലോക് അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- NALSA -യുടെ രക്ഷാധികാരി (Patron-in-Chief) - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
- സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായിരിക്കും NALSA-യുടെ എക്സിക്യൂട്ടീവ് ചെയർമാൻ.