Question:
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?
- ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്കു പ്രവേശിക്കുന്നത് അരുണാചൽ പ്രദേശിൽ വച്ചാണ്
- ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി ഗംഗയാണ്
- ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി സുബാൻസിരിയാണ്
- ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് ദിഹാങ്ങ് എന്നാണ്
Ai, ii തെറ്റ്
Bii മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dii, iv തെറ്റ്
Answer:
B. ii മാത്രം തെറ്റ്
Explanation:
ബ്രഹ്മപുത്ര
ഉത്ഭവം - ചെമ-യുങ്-ദുങ് ഹിമാനി
ആകെ നീളം - 2900 കിലോമീറ്റർ
പതന സ്ഥാനം - ബംഗാൾ ഉൾക്കടൽ
ഒഴുകുന്ന രാജ്യങ്ങൾ - ഇന്ത്യ, ചൈന (ടിബറ്റ്), ബംഗ്ലാദേശ്
ബ്രഹ്മപുത്ര നദീതടം വ്യാപിച്ചിരിക്കുന്ന രാജ്യങ്ങൾ
ഇന്ത്യ
ചൈന (ടിബറ്റ്)
ബംഗ്ലാദേശ്
നേപ്പാൾ
ഭൂട്ടാൻ
ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നദി
പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യന്‍ നദി
ഗംഗയുമായി ചേര്‍ന്ന് സുന്ദര്‍ബന്‍സ് ഡെല്‍റ്റയ്ക്ക് രൂപം നല്‍കുന്ന നദി
ഏകദേശം 2900 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റർ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്.
അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
ബ്രഹ്മപുത്രയെയും മാനസരോവറിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം - മറിയം ലാ ചുരം/മായും ലാ ചുരം
ഏറ്റവും കൂടുതല്‍ ഒഴുക്കുള്ള ഇന്ത്യന്‍ നദി
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
"ഇന്ത്യയിലെ ചുവന്ന നദി"
ബ്രഹ്മപുത്രയുടെ പേരുകൾ
ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്‌പോ
ബ്രഹ്മപുത്രയുടെ ഉപരിപാതയുടെ ടിബറ്റൻ നാമം - യാർലംഗ് സാങ്‌പോ
ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന
സിയാങ് /ദിഹാങ് എന്ന പേരില്‍ അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുന്നു
ബ്രഹ്മപുത്രയുടെ പ്രാചീന നാമം - ലൗഹിത്യ
ബ്രഹ്മപുത്ര ആസാമിൽ പ്രവേശിക്കുമ്പോൾ അറിയപ്പെടുന്ന പേര് - ദിബാംഗ്
ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികൾ :
ദിബാങ്
കാമോങ്
ധനുശ്രീ
ടീസ്റ്റ (ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി)
മനാസ്
സുബൻസിരി (ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി)
മജൂലി
ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ബ്രഹ്മപുത്ര നദിയിലാണ്
മജുലി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - അസം
വൈഷ്ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ അസമിലെ വിനോദ സഞ്ചാര കേന്ദ്രം - മജുലി
ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല - മജുലി
ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മജുലി ജോർഹത്ത് ജില്ലയുടെ ഭാഗമായിരുന്നു.