Question:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
- അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണം ഡി.പി ധർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
- മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപ്പത്തി രണ്ടാം ഭേദഗതി നിലവിൽ വന്നതും അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തിലാണ്.
A1 മാത്രം ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
Dഎല്ലാം ശരി
Answer:
D. എല്ലാം ശരി
Explanation:
അഞ്ചാം പഞ്ചവത്സര പദ്ധതി ( 1974 - 79 )
- ദാരിദ്ര്യ നിർമാർജ്ജനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയൊക്കെയായിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതി പ്രധാനമായും ലക്ഷ്യം വച്ച മേഖലകൾ .
- ദരിദ്രനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട ഇന്ദിര ഗാന്ധിയുടെ പ്രശസ്തമായ ' ഗരീബി ഹഠവോ ' എന്ന മുദ്രാവാക്യം ഈ കാലയളവിലാണ് ഉയർന്നു വന്നത് .
- ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതിയും ഈ സമയത്താണ് തുടങ്ങിയത് .
- ദുർഗാപ്രസാദ് ധർ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ്റെ ആശയങ്ങളിലൂടെ രൂപപ്പെടുത്തിയത് ആയിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതി.
- അഞ്ചാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് നാൽപ്പത്തിരണ്ടാം ഭേദഗതി നിലവിൽ വരുന്നത്.
- ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത്.
- 1976 നവംബർ 2-ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്.
- കാലാവധി പൂർത്തിയാകാത്ത ഏക പഞ്ചവത്സര പദ്ധതി ആണ് അഞ്ചാം പഞ്ചവത്സര പദ്ധതി
- 1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പദ്ധതി റദ്ദാക്കുകയും റോളിങ്ങ് പ്ലാൻ എന്ന ആശയം കൊണ്ട് വരുകയും ചെയ്തു .