Question:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ. 

2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.

3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.

4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

 

A1,2 മാത്രം.

B4 മാത്രം.

C3 മാത്രം.

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

  • മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ.
  • 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഘാണ്ഡറാവു ഹോൾക്കർ മരിച്ചു.
  • ഇതിനു ശേഷം ഭരണം കയ്യാളിയിരുന്ന ഭർതൃപിതാവും മരിച്ചതിനെത്തൂടർന്നാണു് അഹല്യയ്ക്ക് മാൾവയുടെ അധിപതിയാകേണ്ടി വന്നത്.
  • 1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.
  • അരാജകത്വത്തിൽ നിന്നും അക്രമികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞത് അഹല്യ ഭായിയുടെ ഒരു ഭരണനേട്ടമായി കണക്കാക്കുന്നു.
  • ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണു്.
  • ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.
  • 1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

Related Questions:

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?

'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?

ബംഗാള്‍ വിഭജനം നടത്തിയത്‌?

പാറ്റ്നയുടെ പഴയ പേര് എന്ത് ?

വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?