Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കമ്പ്യൂട്ടറോ കമ്പ്യൂട്ടറിൻറെ ഏതെങ്കിലും ഭാഗങ്ങളോ മോഷ്ടിക്കുകയോ നശിപ്പിക്കുകയോ കമ്പ്യൂട്ടറിലെ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൈബർ വാൻഡലിസം എന്ന പേരിൽ അറിയപ്പെടുന്നു.

  2. കമ്പ്യൂട്ടറിനകത്തുള്ള  ഡേറ്റയെയോ ഇൻഫർമേഷനേയോ  മനപ്പൂർവ്വം മാറ്റം വരുത്തുന്നതിനെ ഡാറ്റാ ഡിഡ്ലിംഗ് എന്നറിയപ്പെടുന്നു

A2 മാത്രം ശരി

Bഇവയൊന്നുമല്ല

Cഎല്ലാം ശരി

D1 മാത്രം ശരി

Answer:

C. എല്ലാം ശരി

Explanation:

  • കമ്പ്യൂട്ടറോ കമ്പ്യൂട്ടറിൻറെ ഏതെങ്കിലും ഭാഗങ്ങളോ മോഷ്ടിക്കുകയോ നശിപ്പിക്കുകയോ കമ്പ്യൂട്ടറിലെ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൈബർ വാൻഡലിസം എന്ന പേരിൽ അറിയപ്പെടുന്നു.
  • സാമ്പത്തിക നേട്ടങ്ങൾക്ക് എന്ന പോലെ തന്നെ ഒരു സൈബർ കുറ്റവാളി  തൻറെ കഴിവ് പ്രകടിപ്പിക്കുന്നതിനും വ്യക്തിപരമായ സന്തോഷത്തിനും വേണ്ടിയാണ് മിക്കപ്പോഴും സൈബർ വാൻഡലിസം നടത്താറുള്ളത്.

  • കമ്പ്യൂട്ടറിനകത്തുള്ള  ഡേറ്റയെയോ ഇൻഫർമേഷനേയോ  മനപ്പൂർവ്വം മാറ്റം വരുത്തുന്നതിനെ ഡാറ്റാ ഡിഡ്ലിംഗ് എന്നറിയപ്പെടുന്നു

Related Questions:

ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യം നടന്ന വർഷം ?

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് ?

ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?

ഇൻറർനെറ്റ് ,ഇമെയിൽ ,ഫോൺ കോൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന ഭീഷണി അറിയപ്പെടുന്നത് ?

Which agency made the investigation related to India’s First Cyber Crime Conviction?