Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി അറ്റ്ലാൻറിക് ചാർട്ടർ ആണ്.

  2. യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും 1945 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ

Aഇവയൊന്നുമല്ല

Bഒന്നും രണ്ടും

Cരണ്ട് മാത്രം

Dഒന്ന് മാത്രം

Answer:

C. രണ്ട് മാത്രം

Explanation:

  • ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി അറ്റ്ലാൻറിക് ചാർട്ടർ ആണ്.
  • യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും കൂടി 1941 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ .
  • 1941 ആഗസ്റ്റ് 9 മുതൽ 12 വരെ ന്യൂഫൗണ്ട്‌ലാൻഡിന്റെ സമുദ്രതീരത്തുനിന്ന് 5 കി.മീ. അകലെ ആർജന്റീയ ഉൾക്കടലിൽ അഗസ്റ്റാ, പ്രിൻസ് ഒഫ് വെയിൽസ് എന്നീ യുദ്ധക്കപ്പലുകളിൽവച്ച് അവർ നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഈ സമ്മതപത്ര പ്രഖ്യാപനം ഉണ്ടായത്.

Related Questions:

ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?

ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?

തന്നിരിക്കുന്നവയിൽ അന്തർദേശീയ മനുഷ്യാവകാശ സംഘടന ഏത് ?

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?