Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കോശസ്തരതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ്യപദാർത്ഥം കോശദ്രവ്യം എന്നറിയപ്പെടുന്നു.

2.കോശസ്തരതിനുള്ളിലെ എല്ലാ  പദാർത്ഥങ്ങളെയും ചേർത്ത് ജീവദ്രവ്യം എന്ന് വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം ശരി.

Answer:

D. 1ഉം 2ഉം ശരി.

Explanation:

  • ജീവകോശങ്ങൾക്കുള്ളിൽ പ്ലാസ്മാസ്തരത്തിനുള്ളിൽ കാണപ്പെടുന്ന ജെല്ലി രൂപത്തിലുള്ള പദാർത്ഥമാണ് കോശദ്രവ്യം അഥവാ സൈറ്റോപ്ലാസം.
  • കോശത്തിനകത്ത് മർമ്മതിനുപുറത്തുള്ള കോശാംഗങ്ങളെയെല്ലാം നിലനിർത്തുന്നത് കോശദ്രവ്യമാണ്.
  • കോശദ്രവ്യത്തിന്റെ 80 ശതമാനവും ജലമാണ്.
  • പ്രോകാരിയോട്ട് കോശങ്ങളിൽ മർമ്മമില്ലാത്തതിനാൽ കോശവസ്തുക്കളെല്ലാം കോശദ്രവ്യത്തിനുള്ളിലുൾക്കൊണ്ടിരിക്കുന്നു.
  • എന്നാൽ യൂക്കാരിയോട്ടുകളിൽ മർമ്മം ഒഴികെയുള്ള ഭാഗങ്ങളാണ് കോശദ്രവ്യം എന്നറിയപ്പെടുന്നത്.
  • ഗ്ലൈക്കോളിസിസ് പോലെയുള്ള ഊർജ്ജോൽപ്പാദന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കോശദ്രവ്യത്തിലാണ്.
  • ഒരു ജീവകോശത്തിന്റെ നിർമ്മാണ ഘടകങ്ങളായ എല്ലാ രാസഘടകങ്ങളേയും ചേർത്ത് വിളിക്കുന്ന പേരാണ് ജീവദ്രവ്യം അഥവാ പ്രോട്ടോപ്ലാസം.
  • ജലം, അയോണുകൾ അഥവാ ഇലക്ട്രോലൈറ്റുകൾ, മാംസ്യങ്ങൾ, കൊഴുപ്പുകൾ, ധാന്യകങ്ങൾ എന്നിവയാണ് ജീവദ്രവ്യത്തിനുകാരണമാകുന്ന അഞ്ച് ഘടകങ്ങൾ

Related Questions:

Yellow colour of turmeric is due to :

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയെ ജൈവമണ്ഡലം എന്ന് വിളിക്കുന്നു.

2.ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

റെറ്റിനോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്?

Exobiology is connected with the study of ?