Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1758 മുതൽ 1763 വരെ മൂന്നാം കർണാട്ടിക് യുദ്ധം നീണ്ടുനിന്നു

  2. മൂന്നാം കർണാട്ടിക് യുദ്ധത്തിന് കാരണം യൂറോപ്പിലെ സപ്തവത്സര യുദ്ധം (1756 ) ആയിരുന്നു

A1 മാത്രം ശരി

Bഎല്ലാം ശരി

Cഇവയൊന്നുമല്ല

D2 മാത്രം ശരി

Answer:

B. എല്ലാം ശരി

Explanation:

1756- ൽ യൂറോപ്പിൽ സപ്തവത്സര യുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിലും അതിന്റെ പ്രത്യാഘാ ങ്ങളുണ്ടായി. സപ്തവത്സരയുദ്ധത്തെ തുടർന്ന് ബംഗാളിലായിരുന്ന ക്ലൈവ് ചന്ദ്രനഗർ പിടിച്ചടക്കി. ഇംഗ്ലീഷുകാർക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുവാൻ ഫ്രഞ്ച് ഗവൺമെന്റ് കൗണ്ട് ഡി ലാലിയുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ഇന്ത്യയിലേക്കയച്ചു. ഇംഗ്ലീഷുകാരുമായുള്ള നാവികയുദ്ധത്തിൽ തുടരെ തുടരെ ഫ്രഞ്ചുകാർ പരാജയപ്പെട്ടു. 1759 - ൽ മദ്രാസ്സിലെത്തിയ സർ ഐർക്യൂട്ട് വാൻഡിവാഷിൽ വച്ച് ഫ്രഞ്ച് സൈന്യത്തെ നിശ്ശേഷം തോല്പിച്ചു. തുടർന്ന് കർണാട്ടിക്കിലെ ഫ്രഞ്ച് പ്രദേശങ്ങൾ കൂടി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1761- ൽ പുതുശ്ശേരി കൂടി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി.


Related Questions:

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?

സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യയിലെത്തിച്ചത് ?

6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം ഏത്?

റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?