Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- 1990-കളിൽ രൂപീകൃതമായ യുണൈറ്റിംഗ് ഫോർ കൺസെൻസസ് അഥവാ, കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വ വിപുലീകരണത്തെ എതിർക്കുന്നു.
- ഇറ്റലിയുടെ നേതൃത്വത്തിൽ,രൂപീകൃതമായ ഈ പ്രസ്ഥാനം, G4 രാജ്യങ്ങളുടെ (ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ) സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.
Aഎല്ലാം ശരി
Bi മാത്രം ശരി
Cii മാത്രം ശരി
Dഇവയൊന്നുമല്ല
Answer:
A. എല്ലാം ശരി
Explanation:
- കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള യുണൈറ്റിംഗ് ഫോർ കൺസെൻസസ് (UfC) 1990-കളിൽ വികസിച്ച ഒരു പ്രസ്ഥാനമാണ്.
- ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം വിപുലീകരിക്കുന്നതിനെ ഈ സംഘടന എതിർക്കുന്നു.
- ജി ഫോർ രാജ്യങ്ങളുടെ സ്ഥിരാംഗത്വം ലഭിക്കുവാനയുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.
- ഇതിൻറെ ഭാഗമായി ഇറ്റലി, പാകിസ്ഥാൻ, മെക്സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് 1995 ൽ "കോഫി ക്ലബ്" എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ചു