ചില നിറങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് വർണ്ണാന്ധത എന്ന് വിളിക്കുന്നത്.
ജോൺ ഡാൾട്ടൺ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയ്യാറാക്കിയത്.
അതുകൊണ്ടുതന്നെ ഈ അവസ്ഥ ഡാൽട്ടണിസം എന്ന പേരിലും അറിയപ്പെടുന്നു.
വർണാന്ധത ഒരു ജനിതക രോഗമാണ്,എങ്കിലും ചിലരിലെങ്കിലും കണ്ണ്, ഞരമ്പ്, തലച്ചോറ് എന്നീ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കൾ കണ്ണിൽ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം.
ചുവപ്പ്,പച്ച എന്നീ വർണ്ണങ്ങളാണ് പൊതുവിൽ വർണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ