Question:

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

AWHO

BICRC

CIUCN

DICAR

Answer:

C. IUCN

Explanation:

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ്‌ ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


Related Questions:

2023ലെ 74മത് NATO ഉച്ചകോടിക്ക് വേദിയായത് എവിടെ ?

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?