Question:

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

AWHO

BICRC

CIUCN

DICAR

Answer:

C. IUCN

Explanation:

IUCN 

  • ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് എന്ന് പൂർണ്ണനാമം
  • 1948-ൽ സ്ഥാപിതമായി 
  • ലോകത്തിലെ ഏറ്റവും വലിയ ആഗോള പരിസ്ഥിതി സംഘടന.
  • 160-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട 1,400-ലധികം  സംഘടനകളും  17,000ലധികം വിദഗ്ധരും ഇതിൽ അംഗമാണ്.
  • വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങുന്ന റെഡ് ലിസ്റ്റ് തയ്യാറാക്കുന്നത് IUCN ആണ് 

പ്രധാന പ്രവർത്തനങ്ങൾ :

  • സംരക്ഷിത പ്രദേശങ്ങൾക്കായുള്ള വർഗീകരണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുക 
  • സംരക്ഷിത പ്രദേശങ്ങളുടെ പരിപാലനത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുക 
  • സ്പീഷീസ് കൺസർവേഷൻ പ്രോഗ്രാമുകൾ, സുസ്ഥിര വികസന പദ്ധതികൾ എന്നീ സംരംഭങ്ങളിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുക.

 




Related Questions:

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

ഫ്രീഡം ഹൗസ് എന്നാല്‍ എന്ത്?

ഇന്റർനാഷണൽ സോളാർ അലയൻസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക.

i. One Sun One World One Grid (OSOWOG) നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് ISA.

ii. ഇന്റർനാഷണൽ സോളാർ അലയൻസ് എന്നത് ഉഷ്ണമേഖലാ പ്രദേശത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മയാണ്.

iii. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആസ്ഥാനം പാരീസാണ്.

iv. 2021ൽ ISAക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നിരീക്ഷക പദവി നൽകി.

IMF ന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത ആര് ?

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?