Question:
താഴെ പറയുന്നതിൽ ഖരാവസ്ഥയിലുള്ള ഒരു സ്നേഹകമാണ് ?
Aഗ്രീസ്
Bഗ്രാഫൈറ്റ്
Cഗ്രാഫീൻ
Dഇതൊന്നുമല്ല
Answer:
B. ഗ്രാഫൈറ്റ്
Explanation:
സ്നേഹകങ്ങൾ (Lubricants):
- സമ്പർക്കത്തിൽ ചലിക്കുന്ന പ്രതലങ്ങൾക്കിടയിലുള്ള ഘർഷണവും തേയ്മാനവും കുറയ്ക്കുന്നതിന്, സ്നേഹകങ്ങൾ സഹായിക്കുന്നു.
- സമ്പർക്കത്തിലുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ ഒരു നേർത്ത പാളി ഉണ്ടാക്കുക വഴി, ഇത് സാധ്യമാകുന്നു.
- ഇത് ചലനത്തെ സുഗമമാക്കുകയും, ഘർഷണം കുറയ്ക്കുകയും ചെയ്യുന്നു.
- ഒരു പ്രതലത്തെ ലൂബ്രിക്കേറ്റ് ചെയ്യാൻ പല തരം പദാർത്ഥങ്ങൾ ഉപയോഗിക്കാം.
- എണ്ണകൾ, ഗ്രീസ്, ഗ്രാഫൈറ്റ് മുതലായവ ലൂബ്രിക്കന്റുകളുടെ ഉദാഹരണങ്ങളാണ്.