Question:
താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി : -
Aആദായ നികുതി
Bതൊഴിൽ നികുതി
Cവാറ്റ് നികുതി
Dവില്പന നികുതി
Answer:
B. തൊഴിൽ നികുതി
Explanation:
തദ്ദേശസ്ഥാപനങ്ങൾ ചുമത്തുന്ന നികുതി
- കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി എറപ്പെടുത്താനുള്ള അധികാരമുള്ളത്.
- തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ; കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി, തൊഴിൽ നികുതി.
- പഞ്ചായത്തുകളുടെ പ്രധാന നികുതി വരുമാനം; കെട്ടിട നികുതി.
- കേരളത്തിലെ സമ്പൂർണ നികുതി സമഹാരണ ജില്ലയാകുന്നത്; എറണാകുളം.
- നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ; 265