Question:
ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
Aഇലക്ട്രോണിക് വ്യവസായം
Bകെമിക്കൽ വ്യവസായം
Cഗ്ലാസ് വ്യവസായം
Dകയർ വ്യവസായം
Answer:
D. കയർ വ്യവസായം
Explanation:
കേരളത്തിലെ പ്രധാന വ്യവസായങ്ങൾ
കേരളത്തിലെ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചത് ബാസൽ മിഷനാണ്.
കേരളത്തിൽ തടി വ്യവസായത്തിന് പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ സ്ഥലം കല്ലായി ആണ്.
കേരളത്തിലെ ആദ്യ കയർ ഫാക്ടറി ഡാറാസ് മെയിൽ ആണ്.
കയർ ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ലാ ആലപ്പുഴ ആണ്.
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം ആണ്.
ഇന്ത്യയിലെ ആദ്യ റയോൺസ് ഫാക്ടറി ട്രാവൻകുർ റയോൺസ് ഫാക്ടറി ആണ്.
ഫാക്‌ട് സ്ഥാപിതമായത്1943ആണ്.
ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് ഐരാപുരം ആണ്.
ഏറ്റവുമധികം മത്സ്യ തൊഴിലാളികളുള്ള ജില്ലാ ആലപ്പുഴ ആണ്.