Question:
താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?
Aആത്മോപദേശശതകം
Bവേദാന്തസാരം
Cഅഖിലത്തിരട്ട്
Dആനന്ദദര്‍ശനം
Answer:
A. ആത്മോപദേശശതകം
Explanation:
ആത്മോപദേശശതകം
- 'ആത്മാവിനെ'പ്പറ്റിയും 'മോക്ഷ'ത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ കൃതി
- ശ്രീ നാരായണ ഗുരു ആത്മോപദേശ ശതകം രചിച്ച വർഷം : 1897
- “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്ന വരികൾ ഉള്ള ഗുരുദേവകൃതി
- ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത് - ചട്ടമ്പിസ്വാമികള്‍
- വൈകുണ്ഠസ്വാമികളുടെ ഉപദേശങ്ങൾ അടങ്ങിയ കൃതി : അഖിലത്തിരട്ട് അമ്മാനെ
- അഖിലത്തിരട്ട് അമ്മാനെ, അരുൾ നൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ : ഹരി ഗോപാലൻ.
- അഖിലത്തിരട്ട് അമ്മാനെ ആരുൾ നൂൽ എന്നീ കൃതികൾ മുന്നോട്ടുവെക്കുന്ന ആശയം : അയ്യാവഴി.
- 'ആനന്ദ ദർശനം' എന്ന കൃതിയുടെ രചയിതാവ് : ബ്രഹ്മാനന്ദ ശിവയോഗി