Question:

ഇനിപ്പറയുന്നവയിൽ സദിശ അളവിന്റെ ഉദാഹരണം ഏതാണ് ?

Aപ്രവേഗം

Bദൂരം

Cപിണ്ഡം

Dഊർജ്ജം

Answer:

A. പ്രവേഗം

Explanation:

സദിശ അളവുകൾ

പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ടി വരുന്ന ഭൌതികഅളവുകൾ 

ഉദാ:

  • സ്ഥാനന്തരം 

  • പ്രവേഗം 

  • ത്വരണം

  • ബലം 

Note:

  • പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനന്തരം 

  • യൂണിറ്റ് - m /s 

അദിശ അളവുകൾ

പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത അളവുകൾ 

ഉദാ:

  • ദൂരം 

  • സമയം 

  • പിണ്ഡം 

  • വിസ്തീർണ്ണം 

  • വേഗം 

  • വ്യാപ്തം 

  • സാന്ദ്രത 

  • താപനില 


Related Questions:

വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?

വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?

വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്

ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?

100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിനുണ്ടാകുന്ന ഗതികോർജമെത്ര ?