Question:

പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ്

Aവില്പന നികുതി

Bവരുമാന നികുതി

Cകോർപറേറ്റ് നികുതി

Dഭൂനികുതി

Answer:

A. വില്പന നികുതി

Explanation:

നികുതികൾ

  • കേന്ദ്ര- സംസ്ഥാന ഗവൺമെന്റ്കളുടെ പ്രധാന വരുമാന മാർഗ്ഗം ആണ് നികുതികൾ. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി ഏർപ്പെടുത്താനുള്ള അധികാരമുള്ളത്.
  • നികുതികളെ കുറിച്ച് പരമർശിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികളാണ് മനുസ്മൃതി, അർധശാസ്ത്രം എന്നിവ.
  • പ്രാചീന കാലത്ത് ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങള്ക്ക് മേൽ ചുമത്തിയിരുന്ന നികുതി ; വർത്തനം.
  • പ്രാചീന കാലത്ത് തീർത്താടകരുടെ മേൽ ഏർപ്പെടുത്തിയ നികുതി; ''യാത്ര വേതന''. നികുതികളെ രണ്ടായി തിരിക്കാം
  • 1. പ്രത്യക്ഷ നികുതി ; നികുതി ചുമത്തപ്പെട്ട ആൾ നേരിട്ട് നല്കുന്ന നികുതിയാണിത്. ഉദാഹരണം; ആദായ നികുതി, കെട്ടിട നികുതി, കോർപ്പറേറ്റ് നികുതി, വാഹന നികുതി, ഭൂനികുതി .
  • 2. പരോക്ഷ നികുതി ; ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണ്ണമായോ ഭാഗികമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണിത്. ഉദാഹരണം; എക്സൈസ് നികുതി, വിനോദ നികുതി, വില്പ്പന നികുതി, സേവന നികുതി.

Related Questions:

ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച നികുതി നിരക്ക് എത്രയാണ് ?

താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി : -

നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?