താഴെപ്പറയുന്നവയിൽ ഏതാണ് “കഞ്ചാവ് സാറ്റിവ" എന്ന ചണച്ചെടിയിൽ നിന്ന് ഉരുത്തിരിഞ്ഞ നിയമവിരുദ്ധ മയക്കുമരുന്ന് ?
Aഒപ്പിയം
Bമരിജുവാന
CMDMA
Dക്രാക്ക്
Answer:
B. മരിജുവാന
Read Explanation:
കാന്നബിസ് (ലാറ്റിൻ ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ് കഞ്ചാവ്.
കന്നബിസ് ഇൻഡിക്ക, കന്നബിസ് സറ്റൈവ, കന്നബിസ് റുഡെറലിസ് എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു.
ഈ ചെടി കൂടുതൽ കാണപ്പെടുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിലാണ്.
ഇത് ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു.
കാന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ് വിളിക്കുന്നത്.
നേപ്പാളിലും മറ്റും ഇത് ഗഞ് ആണ്.
ഇവയിൽ നിന്നാണ് മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്.
കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരുവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട്.