Question:

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?

Aക്യാൻസർ

Bക്ഷയരോഗം

Cഹൃദയാഘാതം

Dപൊണ്ണതടി

Answer:

B. ക്ഷയരോഗം

Explanation:

ക്ഷയം

  • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം. 
  • ഡോട്ട് ചികിത്സ ക്ഷയ രോഗവുമായി ബന്ധപ്പെട്ടതാണ്
  • DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course

  • ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ
  • ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
  • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്
  • ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)

  • ലോക ക്ഷയ രോഗ ദിനം-മാർച്ച് 24
  • ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
  • ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
  • വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
  • കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം.

 


Related Questions:

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?

മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?

അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് ഏതിലൂടെ?

രോഗകാരികളായ സൂക്ഷ്മ ജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമായ പാരറ്റ് ഫീവർ പരത്തുന്ന ബാക്ടീരിയ ഏത് ?