Question:
താഴെ പറയുന്നതിൽ റെഗുലേറ്റിംഗ് ആക്ട് 1773 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു
- ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നത് തടഞ്ഞു
- കൊൽക്കത്ത സുപ്രീം കോടതി സ്ഥാപിച്ചു
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dഒന്ന് മാത്രം ശരി
Answer:
B. എല്ലാം ശരി
Explanation:
റെഗുലേറ്റിംഗ് ആക്ട് 1773
- ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 1773ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം.
- കമ്പനിക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ഈ നിയമത്താൽ ബ്രിട്ടീഷ് പാർലമെന്റിന് സാധിച്ചു.
- ഇന്ത്യയിൽ കേന്ദ്രീകൃത ഭരണത്തിന് ആരംഭം കുറിച്ചത് ഈ നിയമമാണ്.
- ഈ നിയമപ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു.
- ആദ്യത്തെ ഗവർണർ ജനറലായി നിയമിതനായത് വാറൻ ഹേസ്റിങ്സ് ആയിരുന്നു.
- 1774ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമാകാൻ കാരണമായ നിയമമാണിത്.
- കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് : സർ എലിജ ഇംപെ
- ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നതും റെഗുലേറ്റിംഗ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ടു.