Question:
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
A2 & 4
B1 & 2
C1 & 4
D3 & 4
Answer:
C. 1 & 4
Explanation:
നികുതികളെ പൊതുവിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1.പ്രത്യക്ഷ നികുതി (Direct Taxes)
2.പരോക്ഷ നികുതി (Indirect Taxes)
പ്രത്യക്ഷ നികുതി (Direct Taxes)
- ആരിലാണോ നികുതി ചുമത്തുന്നത് അയാള്‍ തന്നെ നികുതി അടയ്ക്കുന്നു.
- ഇവിടെ നികുതി ചുമത്തപ്പെടുന്നതും നികുതിമുലമുളള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാള്‍ തന്നെയായതിനാല്‍ ഇത്തരം നികുതികള്‍ പ്രത്യക്ഷനികുതി എന്നറിയപ്പെടുന്നു
- നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു എന്നത് പ്രത്യക്ഷനികുതിയുടെ പ്രത്യേകതയാണ്.
പ്രധാനപ്പെട്ട പ്രത്യക്ഷ നികുതികൾ
- വ്യക്തിഗത ആദായനികുതി
- കോർപ്പറേറ്റ് നികുതി
- ഓഹരി കൈമാറ്റ നികുതി
പരോക്ഷ നികുതി (Indirect Taxes)
- പരോക്ഷ നികുതി ചുമത്തുന്നത് വരുമാനത്തിലോ ലാഭത്തിലോ അല്ല, നികുതിദായകൻ ഉപയോഗിക്കുന്ന ചരക്കുകളിലും സേവനങ്ങളിലുമാണ്.
- ഒരാളില്‍ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേയിക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് പരോക്ഷനികുതിയുടെ പത്യേകത.
പരോക്ഷ നികുതിയുടെ ഉദാഹരണങ്ങൾ
- വില്പനനികുതി
- എക്സൈസ് തീരുവ
- കസ്റ്റംസ് തീരുവ
- ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്