Question:

താഴെ പറയുന്നവയിൽ ഉപദ്വീപീയ നദികളുടെ സവിശേഷതയല്ലാത്തതേത് ?

Aഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു

Bതാരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം

Cഅപരദന തീവ്രത താരതമ്യേന കുറവ്

Dഹിമാലയ പർവ്വതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു

Answer:

D. ഹിമാലയ പർവ്വതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു

Explanation:

ഉപദ്വീപീയ നദികൾ

  • ഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളിൽ നിന്നുത്ഭവിക്കുന്നു.
  • പെനിൻസുലാർ നദികൾ എന്നും അറിയപ്പെടുന്നു 

ഇന്ത്യയിലെ പ്രധാന ഉപദ്വീപീയ നദികൾ :

  • മഹാനദി
  • ഗോദാവരി
  • കൃഷ്ണ
  • കാവേരി
  • നർമദ
  • താപ്തി
  • ലൂണി 
     
  • ഹിമാലയൻ  നദികളുമായി ചിന്തിക്കുമ്പോൾ  താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശമാണ് ഇവയ്ക്കുള്ളത് 
  • അപരദനതീവ്രതയും  താരതമ്യേന കുറവാണ് 
  • ഇവ  കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല.
  • ഹിമാലയൻ നദികളെക്കാൾ മുൻപ് രൂപംകൊണ്ട ഇവയിൽ മഴക്കാലത്ത് സമൃദ്ധമായ ജലസമ്പത്തുണ്ടായിരിക്കും 
  • കുറഞ്ഞ ജലസേചനശേഷിയാണ് ഉപദ്വീപീയ നദികൾക്കുള്ളത് 
  • ഉപദ്വീപീയ നദികളിൽ  ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവാണ് 

Related Questions:

താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?

ഇന്ത്യയിൽ "ധാതുക്കളുടെ കലവറ" എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :

തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?