Question:

താഴെ പറയുന്നവരിൽ ഏതാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രവർത്തനമല്ലാത്തത്?

i. ഭരണഘടനയുടെയും  മറ്റു നിയമങ്ങളും അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതും നിരീക്ഷിക്കുന്നതും

ii. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക  പരാതികൾ അന്വേഷിക്കുക.

iii. വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കുക.

iv. സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ  പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യുക. 

Aii only

Biii only

Civ only

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

D. മുകളിൽ പറഞ്ഞവ ഒന്നുമല്ല

Explanation:

ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

  • 1990ലെ 65-)o ഭരണഘടന ഭേദഗതി പ്രകാരം ദേശീയ സംയുക്ത പട്ടികജാതി -പട്ടികവർഗ്ഗ കമ്മീഷൻ 1992 മാർച്ച് 12ന് നിലവിൽ വന്നു
  • ദേശീയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ : ശ്രീ രാംധർ
  • സംയുക്ത പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മീഷനും പട്ടികവർഗ്ഗ കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തത് 2003ലെ 89-)o ഭരണഘടന ഭേദഗതി വഴിയാണ്.

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

  • 2004-ൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നു.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി (ഭരണഘടന സ്ഥാപനം) ആണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് അനുച്ഛേദം 338A-ൽ പ്രതിപാദിക്കുന്നു.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങൾ ആണ് ഉള്ളത്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നു വർഷമാണ്.
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ: കൺവർ സിംഗ്
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം : ലോക് നായക് ഭവൻ

Related Questions:

ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്ത ചിത്രകാരന്‍ ആര് ?

ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികളിൽ പെടാത്തത് ആര് ?

Who was considered as the architect of Indian Nationalism ?

ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ രൂപം നൽകിയ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായിപ്രവർത്തിച്ച നിയമജ്ഞൻ ആര് ?

മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം?